ഹോളണ്ടിനോട് തോറ്റു, ക്വാർട്ടറിൽ ഇന്ത്യക്ക് മലേഷ്യ എതിരാളികള്‍

0
104

വേൾഡ് ഹോക്കി ലീഗ് സെമിഫൈനലിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഒന്നിനെതിരെ മൂന്ന് ഗോളിന് ഹോളണ്ടാണ് ഇന്ത്യയെ തോൽപ്പിച്ചത്. ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് ക്വാർട്ടറിൽ എതിരാളി മലേഷ്യയാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു.
.
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്. രണ്ടാം മിനുട്ടിൽ തിയറി ബ്രിങ്ക്മാൻ നെതർലാൻഡ്സിനു ലീഡ് നേടിക്കൊടുത്തു. സാൻഡെർ ബാർട്, മിർക്കോ പ്രൂജ്സെർ എന്നിവർ പട്ടിക തികച്ചപ്പോൾ ആകാശ്ദീപ് സിംഗ് ആണ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ കാനഡയും സ്‌കോട്ലാൻഡും സമനിലയിൽ പിരിഞ്ഞു. കാനഡയ്ക്കായി ഗോർഡൻ ജോൺസ്റ്റൺ, സ്‌കോട്ലാൻഡിനു വേണ്ടി വില്ലി മാർഷൽ എന്നിവരാണ് സ്‌കോർ ചെയ്തത്