അടുത്തമാസത്തെ ശ്രീലങ്കന്‍ പരൃടനത്തിനു മുമ്പ് ഇന്ത്യക്ക് പുതിയ കോച്ച്

0
101

അടുത്തമാസം നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനു മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ നിയമിക്കും. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോടേറ്റ സമ്പൂര്‍ണ പരാജയത്തിനു ശേഷം പ്രധാന കോച്ചായിരുന്ന അനില്‍ കുംബ്ലെ സ്ഥാനം രാജിവച്ച ഒഴിവിലേക്ക് പുതിയ കോച്ചിനെ നിയമിക്കുക. രാജീവ് ശുക്ലയാണ് ബി.സി.സി.ഐക്കുവേണ്ടി ഇക്കാര്യം അറിയിച്ചത്.

പ്രധാന കോച്ച് ഇല്ലാതെയാണ് ഇന്ത്യ വെസ്റ്റിന്‍ഡീസ് പര്യടനം നടത്തിയത്. അന്ന് സഞ്ജയ് ബംഗാര്‍ ബാറ്റിങ്ങിനും ആര്‍.ശ്രീധര്‍ ഫീല്‍ഡിങ്ങിനും കോച്ചായി ഉണ്ടായിരുന്നു. വിന്‍ഡീസ് പര്യനടത്തിനുള്ള ടീമിന് മേല്‍നോട്ടം വഹിക്കാന്‍ ജനറല്‍ മാനേജര്‍ ആര്‍.ശ്രീധരനേയും ചുമതലപ്പെടുത്തിയിരുന്നു.
ജൂലൈ 26 മുതല്‍ സെപ്റ്റംബര്‍ ആറ് വരെയുള്ള പര്യടനത്തിനായി ഇന്ത്യന്‍ ടീം അടുത്തമാസം ആദ്യം ശ്രീലങ്കയിലേക്ക് പുറപ്പെടും. മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി-20യും ഇന്ത്യ ലങ്കയില്‍ കളിക്കുന്നുണ്ട്.

അങ്ങനെയെങ്കില്‍ ഉടന്‍തന്നെ ഇന്ത്യന്‍ ടീമിന്റെ കോച്ചിന്റെ നിയമനം ഉണ്ടാകും. ബി.സി.സി.ഐയുടെതന്നെ നിര്‍ദേശപ്രകാരം അപേക്ഷ നല്‍കിയ വിരേന്ദര്‍ സെവാഗ് പ്രധാന കോച്ചാകുന്നതിനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.