ഇന്ത്യന്‍ സമ്പത്തിന്റെ 58 ശതമാനം ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ പക്കൽ

0
602

ഒമ്പതിലൊരാൾ ഓരോ രാത്രിയും വിശക്കുന്ന
വയറുമായി ഉറങ്ങാൻ പോകുമ്പോൾ ഒരു പിടി
കോടീശ്വരന്മാർ എത്രയോ ജീവിതകാലം
ചെലവഴിക്കാനുള്ള സമ്പത്ത് കയ്യടക്കിവെച്ചിരിക്കുകയാണ്.

– മാർക്ക് ഗോൾഡ്‌റിംഗ്,
സി.ഇ.ഒ, ഓക്‌സ്ഫാം

ഇന്ത്യ മഹാരാജ്യത്തിന്റെ സമ്പത്തിന്റെ 58 ശതമാനവും കൈയ്യടക്കിവെച്ചിരിക്കുന്നത് ജനസംഖ്യയുടെ ഒരു ശതമാനം വരുന്നവർ. അത്യധികം ഭീകരമായി വളരുന്ന ഇന്ത്യയിലെ സാമ്പത്തികാസമത്വത്തിന്റെ ചിത്രം വ്യക്തമാവുന്നത് ലോക സാമ്പത്തിക ഫോറം സമ്മേളനത്തിന്റെ മുന്നോടിയായി മനുഷ്യാവകാശ സംഘടനയായ ഓക്‌സ്ഫാം പഠനം നടത്തി പ്രസിദ്ധീകരിച്ച രേഖയിലാണ്. അത് പ്രകാരം വെറും 57 ശതകോടീശ്വരന്മാരാണ് രാജ്യത്തിന്റെ സമ്പത്ത് നിയന്ത്രിക്കുന്നത്. 216 ദശലക്ഷം ഡോളറാണ് ഇവരുടെ നിയന്ത്രണത്തിലുള്ളത്.
രാജ്യത്തിന്റെ മൊത്തം സമ്പത്തിൽ 248 ദശലക്ഷം ഡോളർ 24 ശതകോടീശ്വരന്മാരുടെ കൈയ്യിലാണ്. മുകേഷ് അംബാനി (19.3 ദശലക്ഷം), ദിലീപ് സാങ്‌വി (16.7 ദശലക്ഷം ഡോളർ), അസീം പ്രേംജി (15 ദശലക്ഷം ഡോളർ) തുടങ്ങിയവരാണ് ഈ 24 പേരിൽ മുമ്പന്മാർ.

കഴിഞ്ഞ വർഷത്തെ ആഗോള സമ്പത്ത് 255.7 ശതലക്ഷം ഡോളർ ആണ്. അതിൽ 75 ശതലക്ഷം ഡോളർ കൈയ്യടക്കിവെച്ച ബിൽഗേറ്റ്‌സ്, 67ശതലക്ഷം ഡോളർ നിയന്ത്രിക്കുന്ന അമാനിക്കോ ഓർടഗോ, 60.8 ശതലക്ഷം ഡോളർ കൈയ്യടക്കിയ വാറൻ ബഫേ എന്നിവരാണ് പ്രമുഖർ. ’99 ശതമാനത്തിന്റെ സമ്പദ് വ്യവസ്ഥ’ എന്ന പേരിലുള്ള ഈ റിപ്പോർട്ടിൽ ഓക്‌സ്ഫാം നിർദ്ദേശിക്കുന്നത്. പ്രതാപികളായ ഒരു നിസാര ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിൽ നിന്നും എല്ലാവരുടേയും നന്മക്ക് പ്രയോജനപ്പെടുന്ന തരത്തിൽ േലാകസമ്പത്തിന്റെ വിതരണക്രമം പുനഃ്രകമീകരിക്കണമെന്നാണ്. 2015 മുതലാണ് ലോകസമ്പത്തിന്റെ ഭൂരിപക്ഷവും ധനികരായ ഒരു ശതമാനത്തിന്റെ നിയന്ത്രണത്തിലാകാൻ തുടങ്ങിയതത്രെ. അടുത്ത രണ്ട് നൂറ്റാണ്ടിനുള്ളിൽ 2.1 ശതലക്ഷം അമേരിക്കൻ ഡോളർ അവരുടെ അനന്തരാവകാശികൾക്ക് കൈമാറുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇത് ഇന്ത്യയുടെ മൊത്തം ആഭ്യന്തരോൽപ്പാദനത്തേക്കാളും വലിയ തുകയാണ്.

ചൈന, ഇന്ത്യോനേഷ്യ, ലാവോസ്, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ 10 ശതമാനം സമ്പന്നന്മാരിലേക്ക് ആ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 15 ശതമാനം വർധിക്കുന്നത് കണ്ടത് കഴിഞ്ഞ ഒരു ദശകത്തിലാണ്. മറുഭാഗത്ത് ദരിദ്രജനവിഭാഗത്തിലെ 10 ശതമാനത്തിന്റെ വരുമാനത്തിന്റെ 15 ശതമാനം ഇക്കാലത്ത് കുറയുന്നതും ്്രപകടമായി. സ്ത്രീകളാണ് വരുമാന ശോഷണത്തിന്റെ മുഖ്യ ഇരയെന്ന് റിപ്പോർട്ട് പറയുന്നു. വിവേചനവും കൂലിക്കുറവുമാണ് കാരണം.
താെഴപ്പറന്നവയാണ് ഓക്‌സ് ഫാം റിപ്പോർടിന്റെ പൊതു നിഗമനങ്ങൾ
1. ലോകത്തിലെ സൂപ്പർ സമ്പന്നർ ആഗോള അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു.
2. നികുതി വെട്ടിപ്പ് നടത്തിയും കൂലി കുറച്ച് കൊടുത്തും അതത് കാലത്തെ രാഷ്ട്രീയനേതൃത്വത്തെ സ്വാധീനിച്ചുമാണ് ഈ സമ്പന്നര്രതയും പണം കോരിക്കൂട്ടിയത്.
3. ലോകത്തിലെ പകുതിയിലേറെ ശതകോടീശ്വരന്മാരും സമ്പത്ത് പിന്തുടർച്ചയായി കിട്ടിയവരോ ഭരണകൂട സ്വാധീനം ഉപയോഗിച്ച് സമ്പത്ത് കുന്നുകൂട്ടിയവരോ ആണ്.

സമ്പത്തിന്റെ കേന്ദ്രീകരണം ഇല്ലാതാക്കാൻ ഓക്‌സ്ഫാം നിർദേശക്കുന്ന കാര്യങ്ങൾ ഇനിപ്പറയുന്നു.
1. പാരമ്പര്യ സ്വത്തിന് നികുതി ചുമത്തുകയും സ്വത്ത് നികുതി കൂട്ടുകയും ചെയ്യുക.
2. കോർപറേറ്റുകളിൽ നിന്ന് കർക്കശമായ നികുതി പിരിക്കുക.
3. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സർക്കാർ ചെലവിടുന്ന തുക വർധിപ്പിക്കുക.