പാകിസ്ഥാനോട് ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തോറ്റതിനുശേഷം നിരാശയോടെ ഡ്രസിങ്ങ് റൂമിലെത്തിയ ഇന്ത്യന്‍ ടീമിനെ പരിശീലകനായ കുംബ്ലെ ‘ചീത്തപറഞ്ഞത്’ അരമണിക്കൂറെന്ന് റിപ്പോര്‍ട്ട്. ഇതോടെയാണ് കുംബ്ലെയെ പുറത്താക്കണമെന്ന അഭിപ്രായത്തിലേക്ക് ടീം അംഗങ്ങളില്‍ കൂടുതല്‍പേരും എത്തിയതെന്നു പറയുന്നു.
കൊഹ്ലിയുമായുള്ള അഭിപ്രായ ഭിന്നത തന്നെയാണ് രാജിയിലേക്ക് നയിച്ചതെന്നും തന്റെ അഭിരുചിക്ക് അനുസരിച്ച് പരിശീലകനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കോലിക്കുണ്ടെന്ന് ബി.സി.സി.ഐയില്‍ നിന്ന് മനസിലാക്കിയത് കഴിഞ്ഞ ദിവസമാണെന്നും കുംബ്ലെ രാജി സംബന്ധിച്ച് വിശദീകരിച്ചുകൊണ്ട് ട്വീറ്റില്‍ എഴുതിയിരുന്നു. ബി.സി.സി.ഐയും ഉപദേശക സമിതിയും പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പരിശീലക സ്ഥാനത്ത് നിന്ന് രാജിവക്കുന്നതാണ് നല്ലതെന്ന് തോന്നിയതെന്നും കുംബ്ലെ വ്യക്തമാക്കുന്നു. പരിശീലക സ്ഥാനത്ത് നിന്ന് രാജിവച്ചതിന് പിന്നാലെ അനില്‍ കുംബ്ലെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ എല്ലാവര്ക്കും നന്ദിയും അറിയിച്ചു.
ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ഒരു വര്‍ഷം സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നും ആരാധകരില്‍ നിന്നുള്ള പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.