കര്‍ണാടകയില്‍ 50,000 രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുത്തിതള്ളും

0
85


50,000 രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. ജൂണ്‍ 20 വരെ എടുത്ത വായ്പകളാണ് ഇത്തരത്തില്‍ എഴുതി തള്ളുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനം നിയമസഭയില്‍ പ്രഖ്യാപിച്ചത്. 8,167 കോടി രൂപയുടെ കര്‍ഷകരുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.

സംസ്ഥാനത്തെ 22 ലക്ഷം കര്‍ഷകര്‍ക്ക് തീരുമാനത്തിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന വരള്‍ച്ച കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു.

തങ്ങളുടെ നിരന്തരമായ പ്രചാരണങ്ങളുടെ ഭാഗമായാണ് കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയാറായതെന്ന് കര്‍ണാടകയിലെ ബി.ജെ.പി നേതൃത്വം പ്രതികരിച്ചു.

അതേസമയം പൊതുമേഖല ബാങ്കുകളിലെ 3000 കോടി രൂപയുടെ കടങ്ങളും എഴുതി തള്ളണമെന്ന് വിവിധ പാര്‍ട്ടികള്‍ ആവശ്യമുയര്‍ത്തി. എന്നാല്‍ പൊതുമേഖല ബാങ്കുകളിലെ കടം എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.