കാരുണ്യ യാത്രകള്‍ അവസാനിക്കുന്നില്ല; പാച്ചിക്കയുടെയും കൂട്ടരുടേയും…

0
630
Image may contain: 8 people, people standing
ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക. എന്നാല്‍ ആകാശത്തിന്റെ അധിപന്‍ നിങ്ങള്‍ക്ക് കരുണ ചെയ്യും’ എന്ന നബി വചനം പ്രാവർത്തികമാക്കുകയാണ് ദുബൈയില്‍ സെയില്‍സ് ആന്‍ഡ് മാര്‍കറ്റിംഗ് എക്‌സിക്യൂട്ടീവും മലയാളിയുമായ ഫാസില്‍ മുസ്തഫ എന്ന യുവാവ് .  പരിശുദ്ധ റമദാനിൽ ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകി യാതൊരു ലാഭേച്ഛയും ഇല്ലാതെ പ്രവർത്തിക്കുകയാണ് ഈ യുവാവ്. അജ്മാൻ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെ നൂറുകണക്കിന് തൊഴിലാളികൾക്ക് റമദാനിൽ “ഇഫ്താർ മാധുര്യം പകർന്നു നല്കുകകയാണ് ഈ യുവാവും അദ്ദേഹത്തിൻറെ കുടുംബവും സുഹൃത്തുക്കളും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സംഘടനകളും പ്രസ്ഥാനങ്ങളും നമുക്കിടയില്‍ ധാരാളമുണ്ട്. കുറേ വ്യക്തികളുടെ കൂട്ടായ്മയിലൂടെയാണ് ഇത്തരം പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവരിൽ നിന്നും ഫാസിലിനെ  പ്രവാസലോകത്ത് നിന്നും വ്യത്യസ്തനാക്കുന്നത് കുട്ടികള്‍ക്ക് പങ്കുവയ്ക്കലിന്‍റെ സന്ദേശം നല്‍കുന്നു എന്നതാണ് ഇവരുടെ നോന്പുതുറയുടെ മറ്റൊരു സവിശേഷത. ഫ്ലാറ്റുകളിലെ ഒറ്റപ്പെട്ട ജീവിതത്തിൽ പ്രവാസി കുട്ടികൾക്ക് പലപ്പോഴും നോമ്പ് തുറയുടെ സവിശേഷതയെ പറ്റി അറിവുണ്ടാവുകയില്ല. അത് കൊണ്ട് തന്നെ കുട്ടികളെ അതിന്റെ മഹാത്മത്യത്തെ അറിയിക്കുക കൂടിയാണ് ഫാസിൽ ചെയ്യുന്നത്.
ഒരു സംഘടനയുടെയും മേല്‍വിലാസവും പിന്ബലവുമില്ല ഇവര്ക്ക്. സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയും സഹായവുമാണ് ഇവരുടെ സേവനങ്ങളുടെ കരുത്ത്. ഒപ്പം ചില നല്ല ആശയങ്ങളും രീതികളുമുണ്ട് ഇവരുടെ ഈ സേവനപ്രവര്ത്തനങ്ങള്ക്ക് പിന്നിലെന്നാണ് മറ്റൊരു സവിശേഷത.
ശരിക്കും ചാരിറ്റി എന്ന പ്രവർത്തനം വീട്ടിൽ നിന്നുമാണ് തുടങ്ങേണ്ടത്. പരസപരം സ്നേഹിച്ചും, കൊണ്ടും കൊടുത്തും പരസ്പരം അറിയേണ്ടത് സ്വന്തം വീടുകളിൽ നിന്നു തന്നെയാണ്, അത് ഒരിക്കലും വീട്ടിൽ തന്നെ ഒതുങ്ങേണ്ടുന്ന ഒന്നല്ലെന്നാണ് ഫാസിലിന്റെ ഭാഷ്യം.
 
പരിശുദ്ധ മാസത്തിന്റെ ആദ്യ ദിനം തന്നെ ഫാസില്‍ തന്റെ കുട്ടികളായ ഫര്ഹാസിനും ഫറാഹ് നുമൊപ്പം നും സുഹൃത്തുക്കള്‍ക്കുമൊപ്പം ഭാര്യ ഷാജിന ഉണ്ടാക്കിയ നോമ്പ് തുറ വിഭവങ്ങളുമായി ലേബർക്യാമ്പുകളിലെത്തും.  നൂറു കണക്കിന് പാവപ്പെട്ട തൊഴിലാളികളുടെ മനസും വയറുമാണ്ഈ  വിഭവങ്ങളിലൂടെ നിറയുന്നത്.  ലേബര്‍ ക്യാമ്പുകളില്‍ ഒറ്റപെട്ടു പോയവരും മറ്റുള്ളവരുമായ  പാവപ്പെട്ട തൊഴിലാളികള്‍ക്ക്‌ ഫാസിലും സുഹൃത്തുക്കളും ചേർന്ന് ആണ്  നോന്പുതുറ വിഭവങ്ങളെത്തിക്കുന്നത്. കഴിഞ്ഞ റംസാന്‍ കാലത്ത്‌ രണ്ട് തൊഴിലാളികള്ക്ക് ഭക്ഷണം നല്കി ആരംഭിച്ച ഈ ദൗത്യം ഇന്ന് പ്രതിദിനം മുന്നൂറും നാനൂറും അതിലധികവും തൊഴിലാളികളിലേക്ക് എത്തിനില്‍ക്കുന്നു.
 
വിഭവങ്ങളൊരുക്കുന്നതിനു സഹായത്തിന് ഷാജിനയുടെ  സുഹൃത്തുക്കളും പുലര്‍ച്ചെ തന്നെ എത്തും. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ വിഭവങ്ങൾ തയ്യാറാകും , പിന്നെ ഭക്ഷണം പാക്കറ്റുകളിലേക്ക് . ബിരിയാണിക്ക് പുറമേ ഈത്തപ്പഴം, ഓറഞ്ച്, ആപ്പിള്, ജ്യൂസ്, വെള്ളം, സംഭാരം എന്നിവയാൡണ് നോന്പുതുറ വിഭവങ്ങള്. പാക്ക് ചെയ്ത വിഭവങ്ങവങ്ങള്‍ സ്വന്തം വണ്ടികളില്കയറ്റി ഷാര്ജ സജയിലെ ലേബര്‍ ക്യാമ്പുകളിലേക്കെത്തും. ലേബര്‍ ക്യാമ്പിലെ ചെറിയ സൗകര്യങ്ങളില്ആറുമണിയോടെ നോമ്പ് തുറയുടെ സന്തോഷത്തിലേക്ക് . നോന്പു തുറയ്ക്ക് എല്ലാവര്ക്കും ഇരിയ്ക്കുന്നതിനുള്ള ഷീറ്റുകൾ വിരിക്കും. കുഞ്ഞുകുട്ടികളുടെ  കൈകളിലൂടെയാകും  തൊഴിലാളികള്ക്ക് നോന്പുതുറ വിഭവങ്ങൾ നൽകുക എന്നതാണ് ഫൈസലിന്റെ ദാനകർമ്മത്തിന്റെ മറ്റൊരു സവിശേഷത.  കൊച്ചുകുട്ടികളുടെ കയ്യില്നിന്ന് ഭക്ഷണം വാങ്ങുമ്പോഴൊക്കെ തൊഴിലാളികളുടെ മനസ് ഒരു നിമിഷത്തേക്കെങ്കിലും നാട്ടിലെ തങ്ങളുടെ മക്കളുടെയും ചെറുമക്കളുടെയും ഓര്‍മകളിലേക്ക് പോകാനാണിതെന്നു മനസ്സിലാകും. എല്ലാ ജാതിമത ചിന്തകള്ക്കും അതീതമാണ് ഇവിടുത്തെ ഈ നോന്പുതുറ
ഓരോ ദിവസത്തെയും ഇഫ്താറിന്റെ വിശേഷങ്ങളും ചിത്രങ്ങളും ഫാസില്‍  എഫ് ബിയിൽ പോസ്റ്റ് ചെയ്യും . ഈ ഫേസ് ബുക്ക് പോസ്റ്റുകളാണ് കൂടുതല്‍ പേരെ ഈ ദൗത്യമായി സഹകരിപ്പിക്കുന്നതിലേക്കെത്തിക്കുന്നതെന്ന് ഫാസില്‍ പറയുന്നു . വിവിധ വ്യക്തികളില്‍ നിന്നും  കൂട്ടായ്മകളില്‍ നിന്നും  ലഭിക്കുന്ന സംഭാവനകളും സഹായങ്ങളുമാണ് ഫാസിലിന്റെ ഈ ദൗത്യത്തെ ഇപ്പോൾ മുന്നോട്ട് നയിക്കുന്നത്. ഒപ്പം കേട്ടറിഞ്ഞും കണ്ടറിഞ്ഞും പിന്തുണയുമായെത്തെുന്ന സുഹൃത്തുക്കളും ഫാസിലിനൊപ്പമുണ്ട്.
12 വര്‍ഷമായി പ്രവാസജീവിതം നയിച്ച് കൊണ്ടിരിക്കുന്ന ഫാസിലിനു ഇത്തരം ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനു ഏറ്റവും കൂടുതല്‍ പ്രചോദനമായത് രണ്ട് വര്‍ഷം മരണപ്പെട്ടുപോയ ഡോ. ഷാനവാസാണ്. പാവപ്പെട്ടവരുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഷാനവാസ് ഇന്നും ജനഹൃദയങ്ങളില്‍ ജീവിച്ചിരിക്കുന്നു. അദ്ദേഹത്തോടൊപ്പമുള്ള യാത്രകളും സഹവാസങ്ങളും സംസാരങ്ങളുമാണ് കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഫാസിലിനെ എത്തിച്ചത്. വെള്ളി, ശനി ഒഴിവു ദിവസങ്ങളും ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളും ഫാസില്‍ ഇതിനായി ഉപയോഗിക്കുന്നു.
വടക്കാഞ്ചേരി മാണിക്കപാടം യസ്മിന്‍ മന്‍സിലില്‍ മുസ്തഫയുടെയും യാസ്മിന്റെയും മൂന്നുമക്കളില്‍ മൂത്തയാളാണ് ഫൈസല്‍.