കാർട്ടോസ് 2ഇ വെള്ളിയാഴ്ച വിക്ഷേപിക്കും

0
97


വിശാഖപട്ടണം: ജിഎസ്എൽവി മാർക്ക്3യുടെ വിക്ഷേപണത്തിന് ശേഷം അടുത്ത ദൗത്യവുമായി ഐഎസ്ആർഒ. കാർട്ടോസ് 2ഇ എന്ന ഉപഗ്രഹവും 30 നാനോ ഉപഗ്രഹങ്ങളും വെള്ളിയാഴ്ച പിഎസ്എൽവി റോക്കറ്റ് ബഹിരാകേശത്തേയ്ക്ക് അയക്കും. നാനോ ഉപഗ്രഹങ്ങളിൽ 14 രാജ്യങ്ങളിൽനിന്നുള്ള 29 എണ്ണമാണ് വിക്ഷേപിക്കുന്നത്.
കന്യാകുമാരി ജില്ലയിലെ നൂറുൽ ഇസ്‌ലാം സർവകലാശാല വിദ്യാർത്ഥികൾ നിർമ്മിച്ചതാണ് ഇന്ത്യയുടെ നാനോ ഉപഗ്രഹം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് റിസർച്ച് സെന്ററിൽനിന്നുമാണ് വിക്ഷേപണങ്ങൾ.
712 കിലോഗ്രാം ഭാരമുള്ള കാർഗട്ടാസ്2ഇ കാർട്ടോസാറ്റ്2 സീരിസിൽ ഉൾപ്പെട്ട ആറാമത്തെ ഉപഗ്രഹമാണ്.