എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ രാംനാഥ് കോവിന്ദിന് പിന്തുണ നല്‍കില്ലെന്ന് ജെ.ഡി.യു. കേരള സംസ്ഥാന ഘടകം. കോവിന്ദിന് വോട്ട് ചെയ്യാന്‍ ജെ.ഡി.യു. തീരുമാനിച്ചതായി ബിഹാര്‍ മുഖ്യമന്ത്രികൂടിയായ നിതീഷ് കുമാര്‍ രാവിലെ യോഗത്തിനു ശേഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ എം.പി.വീരേന്ദ്ര കുമാര്‍ എം.പി. വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇക്കാര്യം നിതീഷ് കുമാറിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനില്ല. പ്രതിപക്ഷ സ്ഥാനാര്‍ഥി ആരെന്നറിഞ്ഞതിനു ശേഷം വോട്ട് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാനാണ് നിതീഷ് കുമാര്‍ പറഞ്ഞതെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.
updating…