ഖനന നിയമത്തില്‍ ഭേദഗതി; ക്വാറി മാഫിയക്ക് സഹായമാകും

0
130

ക്വാറി മാഫിയകള്‍ക്ക് ഏറെ സഹായകമാകുന്ന തരത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഖനന നിയമത്തില്‍ ഭേദഗതി വരുത്തി. ജനവാസ കേന്ദ്രങ്ങളില്‍നിന്നുള്ള ക്വാറികളുടെ ദൂരപരിധി 100 മീറ്ററില്‍നിന്നും 50 മീറ്ററാക്കി കുറച്ചത് വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമാകും. ക്വാറികള്‍ക്കുള്ള പെര്‍മിറ്റ് കാലാവധി മൂന്നു വര്‍ഷത്തില്‍നിന്നും അഞ്ച് വര്‍ഷമായും ഉയര്‍ത്തിയിട്ടുണ്ട്.

 

എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ക്വാറി ഉടമകളുമായി നിരവധി തവണ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി നേരിട്ടുതന്നെ വിപുലമായ രണ്ട് യോഗങ്ങള്‍ വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖഖന നിയമങ്ങള്‍ പരിഷ്‌കരിച്ച് ഇപ്പോള്‍ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.