ജനനേന്ദ്രിയം ച്ഛേദിച്ച സംഭവം: പെണ്‍കുട്ടിക്ക് പോലീസ് സംരക്ഷണം

0
110

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ച്ഛേദിച്ച കേസുമായി ബന്ധപ്പെട്ടു പെണ്‍കുട്ടിക്കും പെണ്‍കുട്ടിയുടെ വീടിനും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. സ്വാമിയുടെ സഹായി അയ്യപ്പദാസില്‍ നിന്നു ജീവനു ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പെണ്‍കുട്ടിയെ വീട്ടുകാരും ചില സംഘപരിവാര്‍ സംഘടനകളും സ്വാമി ഗംഗേശാനന്ദയുടെ ആളുകളും ചേര്‍ന്ന് തടങ്കലില്‍ വച്ചിരിക്കുകയാണെന്നു കാണിച്ച് അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കഴിഞ്ഞ ദിവസം ഫയല്‍ ചെയ്തിരുന്നു. ഇതിനു ശേഷമാണ് പെണ്‍കുട്ടി പുതിയ പരാതിയുമായി വന്നത്. എന്നാല്‍ താന്‍ ആരുടെയും നിയന്ത്രണത്തിലല്ലെന്നും സുഹൃത്തായ അയ്യപ്പദാസ് വ്യാജപ്രചാരണം നടത്തുന്നതായും പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.