ഡ്യൂക്ക് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ കൗമാരക്കാരനു ദാരുണാന്ത്യം. ഡല്‍ഹി ഷേലംപുര് സ്വദേശിയായ മുഹമ്മദ് ഉമര്‍ ഷെയ്ക് എന്ന പതിനഞ്ചുകാരനാണ് അപകടത്തില്‍ മരിച്ചത്. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സുഹൃത്തും അയല്‍വാസിയുമായ മുഹമ്മദ് അനസ് എന്ന പത്തൊമ്പതുകാരന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
പ്രകടനത്തിനിടയില്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഷെയ്ക്ക് തിങ്കളാഴ്ച വൈകുന്നേരത്തോടെ മരിച്ചു. സംഭവം നടക്കുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണ് ഷെയ്ക്കിന് മാതാപിതാക്കള്‍ കെടിഎം ഡ്യൂക്ക് ബൈക്ക് സമ്മാനമായി വാങ്ങി നല്‍കിയത്.
ഇന്ത്യയില്‍ ഒന്നരലക്ഷം രൂപ വില വരുന്ന ബൈക്ക് അയല്‍വാസി വാങ്ങിയിരുന്നു. ഇത് ഇഷ്ടപ്പെട്ട ഷെയ്ക്ക് ഇത്തരത്തിലൊന്നിനായി വാശിപിടിക്കുകയായിരുന്നു. ഷെയ്ക്കിന്റെ നിര്‍ബന്ധപ്രകാരമാണ് മാതാപിതാക്കള്‍ ബൈക്ക് വാങ്ങി നല്‍കിയത്. ബൈക്ക് വാങ്ങി നല്‍കിയതിന്റെ സന്തോഷത്തില്‍ ഷെയ്കും അനസും 7.30രഓടെ ബൈക്കുമായി റോഡില്‍ ഇറങ്ങുകയായിരുന്നു.
തിരിച്ചു പോകുന്ന സമയം ഷെയ്ക് ബൈക്കിന്റെ വേഗത വര്‍ധിപ്പിക്കുകയും സാഹസിക പ്രകടനം നടത്തുകയുമായിരുന്നു. ഇതിനിടയില്‍ നിയന്ത്രണം നഷ്ടമായ ബൈക്ക് മറിയുകയായിരുന്നു. കണ്ടു നിന്നവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷെയ്ക്.