തൃശൂരില്‍ നഴ്‌സുമാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു

0
86

തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മന്ത്രി എ.സി.മൊയ്തീനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

നഴ്‌സുമാര്‍ക്ക് ഇടക്കാല ആശ്വാസമായി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം നല്‍കണമെന്ന് ധാരണയായിട്ടുണ്ട്. എട്ട് ആശുപത്രികള്‍ ഈ നിര്‍ദേശം പാലിക്കും. ഈ ആശുപത്രികളിലെ സമരമാണ് നെഴ്‌സിങ് അസോസിയേഷന്‍ പിന്‍വലിച്ചത്.

updating…