പത്താന്‍കോട് ഭീകരാക്രമണം: സുരക്ഷാ പിഴവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കമാന്‍ഡര്‍ രാജിവച്ചു

0
94

പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തില്‍ 2016 ജനുവരി രണ്ടിന് നടന്ന ഭീകരാക്രമണത്തില്‍ സുരക്ഷാ പിഴവുകള്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എയര്‍ബേസ് കമാന്‍ഡര്‍ രാജിവച്ചിരുന്നു. എയര്‍ഫോഴ്‌സാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയത്.

പത്താന്‍കോട്ടെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേഖലയിലേക്ക് കടന്നുകയറിയ ഭീകരരെ മൂന്നുദിവസത്തെ പോരാട്ടത്തിനു ശേഷമാണ് കീഴ്‌പ്പെടുത്താനായത്. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. വ്യോമസേന താവളത്തിലേക്ക് ഭീകരര്‍ പ്രവേശിച്ച സംഭവത്തില്‍ തന്റെ അതൃപ്തിയറിയിച്ച പ്രധാനമന്ത്രി, സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വ്യോമസേന ആസ്ഥാനത്ത് സുരക്ഷക്ക് കൃത്യമായ സംവിധാനങ്ങളില്ലായിരുന്നെന്നും ഭീകരാക്രമണത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഗൗരവമായി കണ്ടെില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അന്ന് പത്താന്‍കോട് എയര്‍ബേസ് കമാന്‍ഡര്‍ ആിരുന്ന എയര്‍ കമ്മഡോര്‍ ജെ.എസ്.ധമൂണിനെ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്. എയര്‍ വൈസ് മാര്‍ഷല്‍ അമിത് ദേവ് നടത്തിയ അന്വേഷണത്തില്‍ സുരക്ഷാ പ്രോട്ടോകോള്‍ പാലിച്ചില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം കാരണമെന്നും പറഞ്ഞിട്ടുണ്ട്.