നിയന്ത്രണ വിധേയം; പകര്‍ച്ചപ്പനി പേടിക്കേണ്ട അവസ്ഥയില്ലെന്ന് ആരോഗ്യ മന്ത്രി

0
127

സംസ്ഥാനത്ത് നിരവധി പേരുടെ മരണത്തിന് കാരണമായ പനി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. പകര്‍ച്ചപ്പനി പേടിക്കേണ്ട അവസ്ഥയില്ലെന്നും മന്ത്രി പറഞ്ഞു.

ശുചീകരണത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യമായി പണം ചെലവഴിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വാര്‍ഡുകളുടെ ശുചീകരണത്തിന് എന്‍.എച്ച്.എം. അനുവദിച്ച പണം ചെലവഴിക്കാത്തത് കുറ്റകരമായ അനാസ്ഥയാണ്.

കൂടുതല്‍ താല്‍കാലിക ജീവനക്കാരെ ഉടന്‍ നിയമിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 70 കിടക്കകളുള്ള പുതിയ പനി വാര്‍ഡ് ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.