പുതുവൈപ്പ്: മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗം ഇന്ന്

0
100

പുതുവവൈപ്പിലെ ഐഒസി പ്ലാന്റ് സംഭരണശാലയ്‌ക്കെതിരെനടക്കുന്ന ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷിയോഗം ഇന്ന് നടക്കും. രാവിലെ 11ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം.

നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടികളുടെ ജില്ലാ നേതാക്കൾ, സമരസമിതിയുടെ മൂന്ന് പ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റ്, പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഐഒസി പ്രതിനിധികൾ,  വരാപ്പുഴ മെത്രോപ്പൊലീത്തയുടെ രണ്ട് പ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ സംബന്ധിക്കുക.

അതേസമയം നിലപാടിൽ മാറ്റമില്ലെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി. പ്ലാന്റിന്റെ നിർമ്മാണം നിർത്തിവെയ്ക്കണമെന്ന ആവശ്യം സമരസമിതി ആവർത്തിക്കും. സമരക്കാർക്കെതിരെ ലാത്തിച്ചാർജ് അടക്കം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെടും. സമരത്തിന് പിന്തുണയുമായി സിപിഐ അടക്കമുള്ള രാഷ്ട്രീയപാർട്ടികളും രംഗത്തുണ്ട്.