പൾസർ സുനിയോടൊപ്പം ജയിലിൽ കഴിഞ്ഞയാളുടെ മൊഴിയെടുക്കും

0
82

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയോടൊപ്പം ജയിലിൽ കഴിഞ്ഞയാളുടെ രഹസ്യമൊഴിയെടുക്കുന്നു. ചാലക്കുടി സ്വദേശി ജിൻസന്റെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. അന്വേഷണ സംഘത്തിന്റെ ഹർജിയിലാണ് മൊഴിയെടുക്കാൻ കോടതി ഉത്തരവ് നൽകിയിരിക്കുന്നത്.
ജയിലിൽ കഴിയുമ്പോൾ സുനി നൽകിയ കത്ത് പുറത്തെത്തിച്ചത് ജിൻസനാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിൻസണിന്റെ മൊഴിയെടുക്കാൻ തീരുമാനിച്ചത്.