ഫാര്‍മസി കോഴ്‌സുകളിലേക്ക് 28022 പേര്‍ക്ക് യോഗ്യത

0
80

ബിഫാം, ഫാംഡി കോഴ്‌സുകളിലേക്കുള്ള ഫാര്‍മസി പ്രവേശന പരീക്ഷ എഴുതിയ 28022 പേര്‍ യോഗ്യത നേടി. ഇവരില്‍ 19423 പെണ്‍കുട്ടികളും 8599 ആണ്‍കുട്ടികളുമാണ്. ആദ്യനൂറു റാങ്കുകാരില്‍ 48 പെണ്‍കുട്ടികളുമുണ്ട്. ആകെ 31670 പേരാണ് പരീക്ഷയെഴുതിയത്.

മലപ്പുറം കൊടിഞ്ഞി സി.പി. ഹൗസില്‍ സി.പി.അലിഫ് അന്‍ഷില്‍ ഒന്നാം റാങ്ക് നേടി (സ്‌കോര്‍ 408.5879). കോട്ടയം വടവാതുര്‍ ജവഹര്‍ നവോദയയിലെ സുധിപ് മാജി (402. 4740) രണ്ടും കോഴിക്കോട് ചേവായൂര്‍ കോവൂരിലെ നക്കാഷ് നാസര്‍ (402.3270) മൂന്നും റാങ്ക് നേടി. നാലു മുതല്‍ 10 വരെയുള്ള റാങ്ക് ജേതാക്കള്‍ ക്രമത്തില്‍: പി കെ മുഹമ്മദ് റബീഹ്(പൊതുകണ്ടി, കല്ലാച്ചി, കോഴിക്കോട്)-394.2437, പി എസ്.നിര്‍മല്‍ പ്രകാശ് (അഭിലാഷ് ഭവന്‍, യൂണിറ്റി കോളേജ് റോഡ്, നറുകര, മലപ്പുറം)-392.6271, എ.ജഹന്‍ഷാ (ജെ.ജെ.ഹൌസ്, മഞ്ഞമല, തിരുവനന്തപുരം)- 392.2743, ജോണ്‍ ആര്‍ഡ്രിയാന്‍(ജനതാറോഡ്, മട്ടാഞ്ചേരി, എറണാകുളം)- 391.3485, എം.നീതു( പുതുപ്പറമ്പില്‍ ഹൌസ്, അരവന്‍കര, പൂക്കോട്ടൂര്‍, മലപ്പുറം )388.6589, എസ്.ഗോവര്‍ധന്‍ദാസ്(കാഞ്ഞിരത്തുംമൂട്ടില്‍ ഹൌസ്, എ.കെ.ജി. ജങ്ഷന്‍, കേണിച്ചിറ, സുല്‍ത്താന്‍ബത്തേരി, വയനാട് )386.3809, അക്ഷയ് ജലരാജ്(ഷീജ നിവാസ്, എടക്കാട്, കടമ്പൂര്‍, കണ്ണൂര്‍)- 386.2486.