ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ചു

0
95


ശ്രീനഗർ: ബാരമുള്ള ജില്ലയിലെ സോപോറിൽ സെന്യവുമായുള്ള ഏറ്റമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് സുരക്ഷാസേന സ്ഥലം വളയുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ കൊലപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ട്രാലിലെ സിആർപിഎഫ് ക്യാംപിനു നേരെ ഭീകരർ ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയും ചെയ്തിരുന്നു.