ബെൽജിയത്തിൽ സ്‌ഫോടനം: ചാവേറിനെ വെടിവെച്ചുകൊന്നു

0
86

ബ്രസൽസ്: ബ്രസൽസ് സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനം. ശക്തികുറഞ്ഞ സ്‌ഫോടനമായിരുന്നതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനം നടന്നശേഷം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ ഒരു ചാവേറിനെ പോലീസ് വെടിവെച്ചു കൊന്നു. വെടിയേറ്റയാൾ ബെൽറ്റ് ബോംബ് ധരിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. സംശയാസ്പദമായ രീതിയിൽ ചാവേറിനെ പോലീസ് കണ്ടെത്തുകയും ഉടൻതന്നെ അയാൾ ഒരു സ്യൂട്ട്‌കേസ് വലിച്ചെറിയുകയും അത് പൊട്ടിത്തെതറിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.