ഭൂമിയില്‍ നിന്ന് രക്ഷപെടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പ്രമുഖ ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്. ഭൂമിയിലെ എല്ലാം തകര്‍ന്നു വീഴും മുന്‍പെ മറ്റു ഗ്രഹങ്ങളിലേക്കോ, ഉപഗ്രഹങ്ങളിലേക്കോ രക്ഷപെടണമെന്നാണ് അദ്ദേഹം പറയുന്നത്.
ചന്ദ്രനിലോ ചൊവ്വയിലോ അടുത്ത 30 വര്‍ഷത്തിനുള്ളില്‍ കോളനികള്‍ സ്ഥാപിക്കാന്‍ മനുഷ്യന് മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമിയിലെ നിലനില്പ് പ്രതിസന്ധിയിലാക്കാന്‍ വര്‍ധിച്ചുവരുന്ന ജനസംഖ്യയും കാലാവസ്ഥാ മാറ്റങ്ങളും ഒരു കാരണമാകും. ഭൂമിയില്‍ ഇനി കണ്ടെത്താന്‍ സ്ഥലങ്ങളില്ല. ഇതിനാല്‍ ഭൂമിക്ക് പുറത്തു തന്നെ മറ്റൊരു താവളം തേടേണ്ടതുണ്ട്. അവിടെ പുതിയ ലോകം സൃഷ്ടിക്കണം. സസ്യങ്ങള്‍, മൃഗങ്ങള്‍, ഷഡ്പദങ്ങള്‍ എല്ലാം ഉള്‍പ്പെടുന്ന ഒരു ലോകം സ്ഥാപിക്കണം.
ഭൂമി വളരെ ചെറുതായിരിക്കുന്നു, ഭൗതിക വിഭവങ്ങള്‍ ഭീതിജനകമായ തോതില്‍ തോതില്‍ വറ്റിപ്പോകുന്നു. ഇതിനു പുറമെ കാലാവസ്ഥാ മാറ്റങ്ങളും ഭൂമിയെ ഇല്ലാതാക്കിയേക്കാം. കേവലം ഒരു ഛിന്നഗ്രഹം വന്നിടിച്ചാല്‍ തകരുന്നതാണ് ഭൂമി- ഹോക്കിങ് പറയുന്നു.