മോഹന്‍ലാല്‍ തനിക്ക് വെല്ലുവിളിയെന്ന് മമ്മൂട്ടി

0
529

മോഹന്‍ലാല്‍ തനിക്ക് വെല്ലുവിളിയായി വരുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി പ്രവചിച്ചിരുന്നതായി ശ്രീനിവാസന്‍. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, മേള തുടങ്ങിയ സിനിമകള്‍ മുതലുള്ള അടുപ്പമാണ് മമ്മൂട്ടിയുമായിട്ട്. മദ്രാസിലെത്തിയാല്‍ ശ്രീനിവാസന്‍  എപ്പോഴും മമ്മൂട്ടിയോടൊപ്പം ഉണ്ടാകുമായിരുന്നു. അന്നൊരിക്കല്‍ മമ്മൂട്ടി പറഞ്ഞു മോഹന്‍ലാലിനെക്കുറിച്ച്. ലാല്‍ വില്ലനായും ചെറിയ റോളൊക്കെ ചെയ്തു തുടങ്ങിയ കാലത്തായിരുന്നു മമ്മൂട്ടിയുടെ ഈ പ്രവചനം. അത് വുഡ്‌ലാന്റ്‌സ് ഹോട്ടലില്‍ വച്ചായിരുന്നു. മലയാളത്തിലെ സിനിമാക്കാരുടെ സ്ഥിരം താവളമായിരുന്നു ഈ ഹോട്ടല്‍.

‘ഇനിയൊരു വെല്ലുവിളിയുമായി നായകനായിട്ട് ഒരുത്തന്‍വരാന്‍ പോകുന്നുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു.’ ആര്? ശ്രീനിവാസന്‍ ചോദിച്ചു. മോഹന്‍ലാല്‍, ഉറപ്പാ… അവന്‍ വരും. അവനതിനുള്ള കഴിവുണ്ട്. മമ്മൂട്ടി പറഞ്ഞത് ശ്രീനിവാസനോര്‍ക്കുന്നു. മമ്മൂട്ടി പില്‍ക്കാലത്ത് തനിക്ക് പ്രതിയോഗികളായി വരാന്‍ സാദ്ധ്യതയുള്ളവരെ കണ്ടെത്തുകയായിരുന്നു. അതിന് ശേഷവും ഇന്നും വരുന്ന നടന്‍മാരെ പറ്റി മമ്മൂട്ടിക്ക് നല്ല ഉള്‍ക്കാഴ്ചയുണ്ട്. അതാണ് അദ്ദേഹത്തെ അതുല്യനാക്കുന്നത്. നടന്‍മാരെ കുറിച്ച് മാത്രമല്ല. സംവിധായകരെയും നടിമാരെയും സംഗീതസംവിധായകരെയും ക്യാമറാമാന്‍മാരെ പറ്റിയും നല്ല ധാരണയുണ്ട്.
മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകരെ അവതരിപ്പിച്ച നടനും മമ്മൂട്ടിയാണ്. അതുപോലെ പുതിയ നടന്‍മാരെയും നടിമാരെയും കണ്ടെത്തുകയും അവസരം നല്‍കുകയും ചെയ്തിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടും ഉണ്ണിമുകുന്ദനും അടക്കം എത്രയോ പേര്‍ ഉദാഹരണം. ക്യാമറാമാന്‍ കെ.യു മോഹനന്റെ മകളെ നായികയാക്കിയതും മമ്മൂട്ടി തന്നെ. തന്റെ സിനിമയിലെ എല്ലാ ടെക്‌നീഷ്യന്‍മാരെയും മറ്റ് നടന്‍മാരെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള താരമാണ് മമ്മൂട്ടി.