യു.പി. സെക്രട്ടറിയേറ്റിന്റെ കൂറ്റന്‍ ഇരുമ്പ് ഗേറ്റ് വീണ് ഏഴ് വയസുകാരി മരിച്ചു

0
94

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്‌നൗ ഓഫീസിനു സമീപത്താണ് ദാരുണമായ സംഭവമുണ്ടായത്. സംസ്ഥാന സെക്രട്ടറിയേറ്റായ ലോക്ഭവനു മുന്നിലെകൂറ്റന്‍ ഗേറ്റാണ് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്കു വീണ് അപകടത്തിനു കാരണമായത്. അവിടെ പണിയില്‍ ഏര്‍പ്പെട്ടിരുന്ന ഒരു തൊഴിലാളിയുടെ മകളായ കിരണ്‍ ആണ് അപകടത്തില്‍ പെട്ടത്. ശരീരത്തില്‍ വീണ ഭാരമേറിയ കൂറ്റന്‍ ഗേറ്റ് ആളുകള്‍ ഉയര്‍ത്തിയെടുത്ത് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

സമാജ്‌വാദി പാര്‍ട്ടിയുടെ ഭരണകാലത്താണ് ലോക്ഭവന്‍ നിര്‍മിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രിസഭാ യോഗവുമെല്ലാം നടക്കുന്നത് ഇവിടെയാണ്. ഇവിടെ കെട്ടിടത്തിന്റെ ഒരുഭാഗം നിര്‍മാണം നടക്കുകയാണ്.