യോഗയെ മതത്തിന്റെ ഭാഗമാക്കാനുള്ള ശ്രമം തടയണം: പിണറായി

0
114

തിരുവനന്തപുരം: മതത്തിന്റെ ഭാഗമായി യോഗയെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ ചെയ്യേണ്ടത് മതേതര മനസോടെയായിരിക്കണം. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്‌കൂളുകളിൽ യോഗ പരിശീലനത്തിന് പദ്ധതി തയ്യാറാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. ചടങ്ങിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പങ്കെടുതു. രാജ്ഭവനിൽ ഗവർണർ പി. സദാശിവത്തിന്റെ നേതൃത്വത്തിലും വിജിലൻസ് ഡയറക്ടറേറ്റിൽ ലോക്‌നാഥ് ബെഹ്‌റയുടെയും നേതൃത്വത്തിലും യോഗാദിനം ആചരിച്ചു.