യോഗാദിനാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

0
114

അന്തർദേശീയ യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. യോഗാചാര്യൻ ശ്രീഎം മുഖ്യാതിഥിതിയായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട 1000 യോഗാ പഠിതാക്കളുടെ അര മണിക്കൂർ ദൈർഘ്യമുളള പ്രദർശനം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. യോഗാ അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് അഡ്വ. ബി. ബാലചന്ദ്രൻ അധ്യക്ഷത വഹിക്കും. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ആനാവൂർ നാഗപ്പൻ, യോഗ അസോസിയേഷൻ ഓഫ് തിരുവനന്തപുരം പ്രസിഡന്റ് പി. രാജേന്ദ്രകുമാർ, സെക്രട്ടറി ബി.കെ. ഷംജു, യോഗ അസോസിയേഷൻ ഓഫ് കേരള സെക്രട്ടറി ഡോ. ഇ. രാജീവ് എന്നിവർ പങ്കെടുക്കും.