ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ആദിവാസി യുവതിയുടെ പരാതി. സമൂഹമാധ്യമങ്ങളിലൂടെ യോഗിയും ബി.ജെ.പി. എം.പിയായ രാം പ്രസാദ് ശര്‍മയും തന്നെ ആക്ഷേപിക്കുന്നതരത്തിലുള്ള ചിത്രം പ്രചരിപ്പിക്കുന്നതായാണ് യുവതി പറയുന്നത്. ഇതാകട്ടെ 10 വര്‍ഷത്തിനു മുമ്പുള്ള ഫോട്ടോയാണെന്നും അസമിലെ ബിശ്വനാഥ് ജില്ലയില്‍നിന്നുള്ള യുവതി പരാതിയില്‍ പറയുന്നു.
ലക്ഷ്മി ഒര്മങ് എന്ന യുവതി കോടതിയില്‍ നല്കിയ ഹര്‍ദിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.