യോഗ ഇന്ത്യയ്ക്ക് കുടുംബകാര്യം: മോദി

0
119

ലക്‌നോ: യോഗ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ലക്‌നോ രമാബായി അംബേദ്കർ മൈതാനത്ത് അന്താരാഷ്ട്ര യോഗ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ ഇന്ത്യക്കാർക്ക് കുടുംബകാര്യമാണ്. യു.പി ഗവർണർ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റു മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 50,000 പരാണ് ഉദ്ഘാടാന ചടങ്ങിൽ പങ്കെടുക്കുന്നത്. യോഗ ദിനാചരണത്തിൽ പങ്കെടുക്കാനത്തിയവർക്ക് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ഡൽഹിയിലും കേരളത്തിൽ രാജ്ഭവനിലും രാജ്യത്തെ വിവിധ സ്ഥലങ്ങളിലും യോഗാ ദിനാചരണം സംഘടിപ്പിച്ചു