എന്‍.ഡി.എയുടേതായി ബി.ജെ.പി. ഏകപക്ഷീയമായി പ്രഖ്യാപിച്ച രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് പിന്തുണയേറുന്നു. കോവിന്ദിന് പിന്തുണ നല്കാന് ജനതാദള്‍ (യു)വിന്റെ തീരുമാനിച്ചു. ഇന്ന് നടന്ന പാര്‍ട്ടി യോഗത്തിന് ശേഷം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ രാനാഥ് കോവിന്ദ് രാഷ്ട്രപതിയാകുമെന്ന് ഉറപ്പായി.
ഈ തീരുമാനം പ്രതിപക്ഷപാര്‍ട്ടികളെ നിരാശപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ യോഗം ചേരാനിരിക്കുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടേതായി രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസിന്റെ താല്പര്യമെന്നതിനാല് ബിഹാറില്‍ സര്‍ക്കാരിന്റെ സഖ്യ കക്ഷികളായ ലാലു പ്രസാദിന്റെ ആര്.ജെ.ഡിയും കോണ്‍ഗ്രസുമായുമുള്ള ജനതാദള്‍ (യു)വിന്റെ ബന്ധത്തിനും വിള്ളല്‍ വീഴും.
കഴിഞ്ഞ ദിവസം ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ നിതീഷ്കുമാര്‍ തന്റെ വ്യക്തിപരമായ പിന്തുണ അറിയിച്ചിരുന്നു. ബിഹാര്‍ ഗവര്‍ണര്‍ കൂടിയായിരുന്ന രാംനാഥ് കോവിന്ദ് നിതീഷ് കുമാറുമായി അടുത്ത ബന്ധമുള്ളയാളാണ്.