വിവാഹേതര ബന്ധം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തികൊന്നു. വടക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഡാര്ഡണിലാണ് സംഭവം. ഭാര്യ രേഖയെ 35 തവണയാണ് ഭര്‍ത്താവ് ബിനോദ് ബിഷ്ടാ കുത്തിയത്.
അച്ഛന്റെ ആക്രമണത്തില്‍ നിന്ന് അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച മകനും പരിക്കേറ്റു. കൈക്ക് പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ദമ്പതികള്‍ തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ബിനോദ് വീട്ടില്‍ എത്തുമ്പോള്‍ രേഖയും മൂത്തമകന് വിനീതും മാത്രമായിരുന്നു വീട്ടില്‍. തുടര്‍ന്ന് ബിനോദും രേഖയും തമ്മില്‍ കലഹമുണ്ടായി. ഇതേ തുടര്‍ന്ന് ബിനോദ് രേഖയെ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗച്ച് കുത്തുകയായിരുന്നു. രേഖ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സംഭവം നടക്കുന്നതിന് മുമ്പ് തന്നെ സമീപത്ത് താമസിക്കുന്ന സഹോദരന്റെ ഫ്ളാറ്റ് ബിനോദ് പുറത്തുനിന്ന് പൂട്ടിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബിനോദിനെതിരെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.