വിവാഹ മോചന വാര്‍ത്തയോട് ഐവി ശശിയുടെ പ്രതികരണം

0
118

വിവാഹ മോചനം എന്ന് കേട്ടാല്‍ മലയാളികള്‍ക്ക് ഇപ്പോള്‍ പണ്ടത്തെ പോലെ വലിയ ഞെട്ടലൊന്നുമില്ല.. ആരാണ് ഇത്തവണ എന്ന് വളരെ ലാഘവത്തോടെ പ്രേക്ഷകര്‍ ചോദിയ്ക്കും. എന്നാല്‍ ഇത്തവണ സോഷ്യൽ മീഡിയ പിരിച്ചത്  മലയാളത്തിലെ മാതൃകാ താരദമ്പതികള്‍ എന്ന പേര് നേടിയ ഐവി ശശിയേയും  സീമയേയും ആയിരുന്നു . 37 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയാണെന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍. ദിലീപ്-മഞ്ജു, പ്രിയദര്‍ശന്‍-ലിസി ദമ്പതികള്‍ക്ക് പിന്നാലെ ശശിയും സീമയും ദാമ്പത്യം അവസാനിപ്പിക്കുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.
സംഭവത്തോട് ഐവി ശശിയുടെ പ്രതികരണം ഇങ്ങനെ: ”ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറേ പണിയൊന്നുമില്ലേ? എന്തൊരു വിഡ്ഢിത്തമാണിത്. ഇത്രയും വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നു. ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടത്.”

1980ല്‍ ആണ് ഐവി ശശിയും സീമയും വിവാഹിതരായത്. ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സീമ, പിന്നീട് ശശിയുടെ 30 ചിത്രങ്ങളില്‍ നായികയായി. ഇതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഇരുവര്‍ക്കും അനു, അനി എന്നീ രണ്ടു മക്കളുണ്ട്. വിവാഹശേഷം സിനിമയില്‍ നിന്ന് അകന്നെങ്കിലും, സീരിയലുകളില്‍ അമ്മ വേഷങ്ങളിലൂടെ സജീവമാണ് സീമ.

അതേസമയം, നീണ്ട ഇടവേളയ്ക്ക് ശേഷം മൂന്നു ഭാഷകളില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഐവി ശശി.