പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസിന് നിയമോപദേശം. പെണ്‍കുട്ടി നിരന്തരം മൊഴി മാറ്റുകയും പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരികയും പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നു പെണ്‍കുട്ടി കോടതിയെ അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ പെണ്‍കുട്ടിക്കെതിരേ കേസെടുക്കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടുകയായിരുന്നു. തുടര്‍ന്നാണ് കേസെടുക്കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചത്.
ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണെന്ന് വെളിപ്പെടുത്തുന്ന യുവതിയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. എന്നാല്‍ യുവതിക്കെതിരെ പ്രത്യേക കേസെടുക്കേണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന ഉപദേശം. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആദ്യ മൊഴിയും പുതിയ വെളിപ്പെടുത്തലും രണ്ട് ഭാഗങ്ങളായി തിരിച്ചാല്‍ മതിയെന്നും ഉപദേശത്തിലുണ്ട്. നിലവില്‍ ഗംഗേശാനന്ദയ്ക്കെതിരെ മാത്രമാണ് പോലീസ് കേസുള്ളത്.