സ്‌കൂളിലേക്ക് ഭീകരര്‍ അതിക്രമിച്ചുകയറി; വിദ്യാര്‍ഥികളക്കം 12 പേര്‍ തടവില്‍

0
90

ഫിലിപ്പീന്‍സില്‍ സ്‌കൂളിലേക്ക് ഭീകരര്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥികളടക്കം 12 പേര്‍ തടങ്കലില്‍. ബാങ്‌സാമൊറോ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്‌സ് എന്ന ഭീകരസംഘടനയാണ് ആക്രമണത്തിനു പിന്നില്‍. ഐഎസ് ബന്ധമുള്ളവരാണ് ബിഐഎഫ്എഫ് ഭീകരസംഘടന.

കോട്ടബാറ്റോ പ്രവിശ്യയിലുള്ള ഗ്രാമത്തിലെ സ്‌കൂളിലാണ് ഭീകരര്‍ അതിക്രമിച്ചു കയറിയത്. ആറു പുരുഷന്‍മാരും ആറു കുട്ടികളുമാണു ഭീകരരുടെ തടവിലുള്ളതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് പുലര്‍ച്ചെയാണ് ഇരുന്നൂറോളം പേര്‍ വരുന്ന ഭീകരര്‍ ക്രിസ്ത്യന്‍ മുസ്ലിം ഭൂരിപക്ഷം താമസിക്കുന്ന ഗ്രാമത്തിലേക്ക് ഇരച്ചുകയറിയത്. പ്രദേശത്താകെ ഇപ്പോള്‍ മുന്നൂറോളം ഭീകരരാണ് ഉള്ളതെന്നു പിഗ്കാവായന്‍ മേയര്‍ എലീസിയോ ഗാര്‍സെസ അറിയിച്ചു. സ്ഥലത്തെത്തിയ ഫിലിപ്പീന്‍സ് സേനയ്ക്കുനേരെ ഇവരെ മനുഷ്യകവചമാക്കി ഉപയോഗിക്കുകയാണ് ഭീകരര്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികനു പരുക്കേറ്റിട്ടുണ്ട്.

ഒരു മാസമായി ഫിലിപ്പീന്‍സിലെ മാറാവിയില്‍ നിന്ന് ഭീകരരെ തുരത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.