സൗദിയില്‍ അടുത്തമാസം മുതല്‍ കുടുംബ നികുതിയും

0
103

സ്വദേശിവല്‍കരണം ശക്തമാക്കിയ സൗദിയില്‍ പ്രവാസികളുടെ കുടുംബത്തിന് നികുതി ഏര്‍പ്പെടുത്തുന്നു. അടുത്തമാസം ഒന്ന് മുതല്‍ ‘ഫാമിലി ടാക്സ്’ നടപ്പാക്കുകയാണ് സൗദി. ഇതോടെ കൂടെ താമസിക്കുന്ന ആശ്രിതരായ ഓരോ കുടുംബാംഗത്തിനും പ്രതിമാസം 100 റിയാല്‍ (ഏകദേശം 1,700 രൂപ) നികുതിയായി നല്‍കേണ്ടിവരും. അതായത് ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് പ്രതിമാസം 300 റിയാല്‍ (ഏകദേശം 5,100 രൂപ) നികുതിയായി നല്‍കണം.

41 ലക്ഷം ഇന്ത്യക്കാരുള്ള സൗദിയില്‍ ഇത്തരത്തില്‍ വന്‍ തുകതന്നെ നികുതിയായി നല്‍കേണ്ടിവരും. മാത്രമല്ല ഒരു വര്‍ഷത്തെ നികുതി മുന്‍കൂറായി നല്‍കുകയും വേണം. ഭാര്യ കൂടെ താമസിക്കുന്നുണ്ടെങ്കില്‍ 1200 റിയാല്‍ മുന്‍കൂറായി നല്‍കണമെന്ന് ചുരുക്കം. രണ്ട് കുട്ടികള്‍ കൂടിയുണ്ടെങ്കില്‍ 3,600 റിയാല്‍(62,000രുപ) മുന്‍കൂറായി നല്‍കണം.