സൗദിയില്‍ ഇനി പുതിയ കിരീടവകാശി

0
122

സൗദിയില്‍ ഇനി പുതിയ കിരീടവകാശി. സല്‍മാന്‍ രാജാവിന്റെ മകനും ഉപകിരീടവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാനെയാണ് പുതിയ കിരീട അവകാശിയായി നിയമിച്ചത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ നിലവില്‍ സൗദി പ്രതിരോധ മന്ത്രിയാണ്. കിരീടവകാശ പദവിക്കൊപ്പം അദ്ദേഹത്തിന് ഉപപ്രധാനമന്ത്രി പദവിയും നല്‍കിയിട്ടുണ്ട്. സൗദി റോയല്‍ കോടതിയുടെ തലവനായും മുഹമ്മദ് ബിന്‍ സല്‍മാന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. അതേസമയം കിരീടവകാശി സ്ഥാനത്ത് നിന്ന് നീക്കിയ മുഹമ്മദ് ബിന്‍ നായിഫിനെ ആഭ്യന്തരമന്ത്രിയായി നിലനിര്‍ത്തിയിട്ടുണ്ട്.