അഫ്ഗാനും അയര്‍ലാണ്ടിനും ടെസ്റ്റ്‌ പദവി

0
91

അഫ്ഗാനിസ്ഥാനും അയര്‍ലാണ്ടിനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ടെസ്റ്റ്‌ പദവി നല്‍കി . ഐ.സി.സിയുടെ പതിനൊന്നും പന്ത്രണ്ടും മുഴുവന്‍ സമയ അംഗങ്ങള്‍ ആണ് ഇനി ഇരു രാജ്യങ്ങളും. അസോസിയേറ്റ് അംഗത്വത്തില്‍ നിന്നും മുഴുവന്‍ സമയ അംഗത്വത്തിലേക്ക് കയറ്റം നല്‍കണം എന്ന അഫ്ഗാന്റെയും അയര്‍ലാണ്ടിന്‍റെയും ആവശ്യം ഐ.സി.സി വാര്‍ഷീക ജനറല്‍ ബോഡി അംഗീകരിക്കുകയായിരുന്നു. ഐ.സി.സി ട്രോഫി ടൂര്‍ണമെന്റില്‍ 2005 ല്‍ ജേതാക്കള്‍ ആയ അയര്‍ലാണ്ട് ആണ് ഏകദിന പദവി ആദ്യമായി നേടിയത്.2009 ലാണ് അഫ്ഗാനിസ്ഥാന്‍ ഏകദിന പദവി കരസ്ഥമാക്കിയത്.