കൊച്ചി: വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ആനക്കൊമ്പും ചന്ദനമുട്ടിയും വീട്ടിൽ നിന്ന് കണ്ടെത്തി. കടവന്ത്ര നേതാജി ക്രോസ് റോഡ് വൃന്ദാവനിൽ താമസിക്കുന്ന ഉത്തരേന്ത്യക്കാരനായ മനീഷ് ഗുപ്തയുടെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ഇതിനു പുറമെ വിദേശ മദ്യവും കൃഷ്ണമൃഗത്തിന്റെ കൊമ്പും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പും ഫ്ലൈയിങ് സ്ക്വാഡും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ഇന്നലെ രാത്രി എേട്ടാടെയായിരുന്നു പരിശോധന. അങ്കമാലി സ്വദേശി ജോസിെൻറ ആനയുടെ രണ്ടു കൊമ്പുകളാണ് കണ്ടെത്തിയത്. 56 വയസ്സള്ള ആനയുടേതാണ് കൊമ്പ്. ഇത് കൈവശം വെക്കാൻ മനീഷ് ഗുപ്തക്ക് അനുമതി ലഭിച്ചിട്ടില്ല.
മറയൂരിൽനിന്ന് എത്തിച്ചതാണ് ചന്ദനമുട്ടികൾ. ഇതിന് അഞ്ചു കിലോയിലേറെ തൂക്കം വരും. ഉത്തരേന്ത്യയിൽ കാണുന്ന കൃഷ്ണമൃഗമൃഗത്തിൻറ കൊമ്പും ഇയാൾ എന്തിനു സൂക്ഷിച്ചു എന്നത് വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. ആനക്കൊമ്പ് വിൽപനയിൽ ഇയാളുമായി ബന്ധപ്പെട്ട് കൂടുതൽ കണ്ണികൾ ഉണ്ടോ എന്നതും അന്വേഷിക്കുന്നു. മനീഷ് ഗുപ്ത കോയമ്പത്തൂരിലാണെന്നാണ് വിവരം. ഇയാളുടെ ഭാര്യയും പിതാവും മാത്രമേ വീട്ടിലുള്ളൂ. അനധികൃതമായി ആനക്കൊമ്പും മറ്റും സൂക്ഷിച്ചതിന് മനീഷ് ഗുപ്തയുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
ഇയാളുടെ സാമ്പത്തിക സ്രോതസ്സടക്കമുള്ള വിവരങ്ങൾ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതിനിടെ വാർത്ത റിപ്പോർട്ട് െചയ്യാനെത്തിയ മാധ്യമപ്രവർത്തകരെ വീട്ടിനുള്ളിൽ കുടുംബാംഗങ്ങൾ തടഞ്ഞുെവച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് മാധ്യമപ്രവർത്തകെര മോചിപ്പിച്ചത്.