എന്റെ ഇഷ്ടത്തിനാണ് സിനിമ ചെയ്യുന്നത് എന്ന് പറയുന്നവരോട് ചാക്കോച്ചന് സഹതാപം

0
137
തിരുവനന്തപുരം: ഒരിക്കല്‍ ചാക്കോച്ചന്‍ ഭാര്യയുമൊത്ത് ഒരു സിനിമ കാണാന്‍ പോയി, അന്ന് താരം സിനിമയില്‍ വല്യതിരക്കില്ലാതിരുന്ന സമയമാണ്. ചാക്കോച്ചന് വേണ്ടപ്പെട്ട കുറേ പേര്‍ ആ സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. മോശമല്ലാത്ത സിനിമയായിരുന്നു. എന്നിട്ടും പകുതിയായപ്പോള്‍ ഇറങ്ങിപ്പോന്നു. പല ജോലികളും മാറ്റിവച്ചാണ് ആ സിനിമയ്ക്ക് കയറിയത്. എന്നിട്ടും ആ സിനിമ തന്നെ പിടിച്ചിരുത്തിയില്ലെന്ന് ചാക്കോച്ചന്‍ പറഞ്ഞു. സാധാരണക്കാരനായി സിനിമയ്ക്ക് കയറുമ്പോള്‍ നമുക്കാ രോക്ഷം പെട്ടെന്ന് മനസിലാകും. അതുകൊണ്ട് സിനിമ പരാജയപ്പെടുമ്പോള്‍ എന്റെ ഇഷ്ടത്തിനാണ് സിനിമ ചെയ്യുന്നതെന്ന് പറയുന്നവരോട് സഹതാപമേ ഉള്ളൂ.
താരമായെന്നൊന്നും താന്‍ ഒരിക്കലും കരുതുന്നില്ലെന്ന് ചാക്കോച്ചന്‍ പറഞ്ഞു. കടവന്ത്ര മാര്‍ക്കറ്റില്‍ സലിം എന്നൊരു കച്ചവടക്കാരനുണ്ട്. ചാക്കോച്ചനെ കാണുമ്പോള്‍ അയാള്‍ പറയും, സാറേ ഇത് നല്ല ഓറഞ്ചാണ്. കഴിച്ചാല്‍ മുഖത്ത് നവരസങ്ങള്‍ വിടരും. ഇത്തരം തമാശകള്‍ ആസ്വദിക്കാന്‍ സാധാരണക്കാരനേ കഴിയൂ. സലിംകുമാറിനും ശ്രീനിവാസനും പിന്നാലെ കുഞ്ചാക്കോബോബനും കൃഷിക്ക് ഇറങ്ങുകയാണ്. പുളിങ്കുന്നിലെ കര്‍ഷക കുടുംബമായിരുന്നു ചാക്കോച്ചന്റേത്. അവിടെ നിന്നാണ് ആലപ്പുഴയിലേക്ക് കുടിയേറിയത്.
ആലപ്പുഴയിലെ വീട്ടില്‍ ഒരു ചാമ്പമരമുണ്ടായിരുന്നു. അതിന്റെ മണ്ടയ്ക്ക് ഒരുപാട് കയറിയിട്ടുണ്ട് ചാക്കോച്ചന്‍. കുറേ വര്‍ഷം മുമ്പ് ആ ചാമ്പ ഇടിവെട്ടി പോയി. ആളുവയില്‍ പെരിയാറിന്റെ തീരത്ത് വസ്തുനോക്കാന്‍ പോയപ്പോഴും അതുപോലൊരു ചാമ്പമരം കണ്ടു. അങ്ങനെ ആ വസ്തു വാങ്ങി. അവിടെ ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും കൃഷി ചെയ്യണം. കൃഷിയില്ലാതെ ഇനിയുള്ള കാലം മുന്നോട്ട് പോകാനാകില്ല. പ്രിയ ഓര്‍ഗാനിക് ഫാമിംഗ് ചെയ്യുന്നുണ്ട്. പച്ചക്കറി മാത്രമല്ല, കരിമീന്‍, ആട്, കോഴി എല്ലാം കൃഷി ചെയ്യണം.