കടവരാന്തയിൽ യുവാവ് വെടിയേറ്റ്​ മരിച്ച നിലയിൽ

0
80

കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പ്പാലത്ത് പൊയ്‌ലാം ചോലില്‍ യുവാവിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിനാല്‍ സഖറിയയാണ് (40) മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംശകരമായ രീതിയില്‍ സഖറിയയുടെ മൃതദേഹം കടവരാന്തയില്‍ കാണപ്പെട്ടത്.വെടിയേറ്റാണ് മരണമെന്ന് ആദ്യം നാട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് വെടിയേറ്റാണ് യുവാവ് മരിച്ചതെന്ന് വ്യക്തമായത്. മൃതദേഹത്തിന് അരികില്‍ നിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്. മരപ്പണിക്കാരനായിരുന്നു കൊല്ലപ്പെട്ട സഖറിയ.

പൊലീസ്​ സ്​ഥലത്തെത്തിയിട്ടുണ്ട്​. എന്നാൽ ആത്​മഹത്യയാണോ കൊലപാതകമാണോ എന്ന്​ പൊലീസ്​ ഉറപ്പിച്ചിട്ടില്ല. അവിവാഹിതനാണ്​ സഖറിയ.