കര്‍ഷകരുടെ വായ്പ എഴുതി തള്ളുന്നത് ഒരു ഫാഷനായി മാറി; വെങ്കയ്യ നായിഡു

0
115

ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് ഇപ്പോള്‍ രാജ്യത്ത് ഫാഷനായി മാറിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്ന നടപടികള്‍ സ്വീകരിക്കാവൂ. സംസ്ഥാനങ്ങള്‍ കടങ്ങള്‍ ഒഴിവാക്കി നല്‍കുന്നതല്ല ശാശ്വത പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ മുനിസിപ്പാലിറ്റി ബോണ്ട് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നായിഡു.

സംസ്ഥാനങ്ങള്‍ കര്‍ഷകരെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിക്കേണ്ടത്. കൃഷികള്‍ നശിക്കുന്നത് അധികവും കാലാവസ്ഥാ വ്യതിയാനം മൂലമാണ്. അത്തരം സാഹചര്യത്തില്‍ അതിനുതകുന്ന നടപടികളാണ് സംസ്ഥാന സ്വീകരിക്കേണ്ടത്. കൂടുതല്‍ സംസ്ഥാനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.