കാമറൂണിനെ ഓസ്ട്രേലിയ തളച്ചു

0
131

കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ബിയിൽ കരുത്തരായ കാമറൂണിനെ ഓസ്ട്രേലിയ സമനിലയിൽ തളച്ചു (1-1).ഇതോടെ ആദ്യ മത്സരങ്ങൾ തോറ്റ ഈ ടീമുകളുടെ സ്ഥിതി അപകടത്തിലായി. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ജർമനിയോടും കാമറൂൺ ചിലിയോടും തോറ്റിരുന്നു.

ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ അഗ്യുസ്സയുടെ ഗോളിൽ കാമറൂണാണ് ആദ്യം മുന്നിലെത്തിയത്. പ്രതിരോധ മതിലിന് മുകളിലൂടെ പറന്നു വന്ന പന്ത് നിയന്ത്രിച്ച് ഗോളിയുടെ തലയ്ക്ക് മുകളിലൂടെ ഒന്ന് കോരിയിടുകയേ വേണ്ടിയിരുന്നുള്ള അഗ്യുസ്സയ്ക്ക്. എന്നാൽ, അറുപതാം മിനിറ്റിൽ പകരക്കാരൻ ക്യാപ്റ്റൻ മാർക്ക് മില്ലിഗനിലൂടെ ഓസ്ട്രേലിയ തിരിച്ചുവന്നു. മില്ലിഗന്റെ ആറാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.