കാശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

0
89

ശ്രീനഗർ: കാശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ബുധനാഴ്ച രാത്രി കശ്മീരിലെ പുൽവാമ ജില്ലയിലെ ഏറ്റുമുട്ടലിലാണ് മൂന്ന് ലഷ്‌കർ ഇ തൊയ്ബ ഭീകരർ കൊല്ലപ്പെട്ടത്. മരിച്ചവരിൽ നിന്ന് എ.കെ. 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്.
ഏറ്റുമുട്ടൽ വാർത്ത പരന്നപ്പോൾ പ്രദേശത്തെ നാട്ടുകാർ സംഘടിച്ച് പട്ടാളത്തിന് നേരെ കല്ലെറിഞ്ഞെന്ന് സൈനിക അധികൃതർ പറഞ്ഞു.
കകപൊറയിലെ ന്യൂ കോളനിയിൽ തീവ്രവാദികൾ വാഹനത്തിൽ സഞ്ചരിക്കുന്നത് കണ്ടതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഏറ്റമുട്ടൽ ഉണ്ടായത്. ഈ അടുത്തകാലത്ത് ലഷ്‌കർ ഇ തൊയ്ബയിൽ ചേർന്ന മൂന്നു യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു. ഒരു സൈനിക ഉദ്യോഗസ്ഥന് സംഭവത്തിൽ പരിക്കേറ്റു. സോപോർ മേഖലയിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു.