കൊച്ചി മെട്രോയോടുള്ള കൗതുകം കുറയുന്നു; വരുമാനവും

0
95


കൊച്ചി: മെട്രോയിൽ ഓരോ ദിവസം ചെല്ലുന്തോറും യാത്രക്കാരുടെ എണ്ണം കുറയുന്നു. ഉദ്ഘാടന ദിനം കിട്ടിയതിന്റെ പകുതി വരുമാനം മാത്രമാണ് കഴിഞ്ഞ ദിവസവം കിട്ടിയത്.
ബുധനാഴ്ച വൈകീട്ട് ആറുവരെ മെട്രോയിൽ യാത്ര ചെയ്തത് 33,480 പേർ. 10,43,400 രൂപയാണ് വരുമാനം. ചൊവ്വാഴ്ച 18,83,620 രൂപ വരുമാനം മെട്രോയ്ക്ക് ലഭിച്ചു. രാവിലെ ആറു മുതൽ രാത്രി പത്തുവരെ 53,500 പേരാണ് യാത്ര ചെയ്തത്. സർവീസിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച യാത്ര ചെയ്തത് 85,671 പേരാണ്. 28,11,630 രൂപയാണ് വരുമാനം നേടിയത്.

ഇനി പ്രതീക്ഷ ശനിയും ഞായറുമാണ്. അന്ന് യാത്രക്കാരുടെ എണ്ണത്തിൽ വർധന പ്രതീക്ഷിക്കുന്നുണ്ടെന്ന് കൊച്ചി മെട്രോ അധികൃതർ പറഞ്ഞു. ഇതോടനുബന്ധിച്ച് എല്ലാ സ്റ്റേഷനുകളിൽ നിന്നും കൊച്ചി വൺ സ്മാർട്ട് കാർഡിന്റെ വിതരണം തുടങ്ങാനാണ് നീക്കം. നിലവിൽ അമ്പാട്ടുകാവ്, പുളിഞ്ചോട് സ്റ്റേഷനുകളിൽ മാത്രമാണ് കാർഡ് വിതരണം ചെയ്യുന്നത്.

അവധി ദിനങ്ങളിൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ധാരളം പേർ എത്തുമെന്നാണ് കെ എം ആർ എല്ലിന്റെ പ്രതീക്ഷ. ഈ ദിവസങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.