കൽഭൂഷൺ ജാധവ് ദയാഹർജി നൽകി

0
130

ഇസ്ലാമബാദ്: പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ വംശജൻ കുൽഭൂഷൺ ജാധവ്, പാക് കരസേന മേധാവിക്ക് ദയാഹർജി നൽകി. സൈനിക കോടതി ദയാഹർജി തള്ളിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു നീക്കം. തന്റെ പ്രവർത്തികൾ മൂലം നിരവധി നിഷ്‌ക്കളങ്കരുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും അതിൽ പശ്ചാത്താപം അറിയിക്കുന്നുവെന്നും ജാധവ് അറിയിച്ചതായി പാക് സൈന്യം പറഞ്ഞു.

തെറ്റായ പ്രവർത്തനങ്ങൾ ചെയ്തതിൽ പശ്ചാത്താപമുണ്ട്. തെറ്റുകൾ പൊറുക്കണമെന്നും വധശിക്ഷ ഒഴിവാക്കണമെന്നും സൈനിക മേധാവി ഖമർ ജാവേദ് ബാവ്ജയ്ക്ക് നൽകിയ ദയാഹർജി ആധാരമാക്കി പാകിസ്താൻ അറിയിച്ചു. ജാധവ് ചാരപ്രവൃത്തിയും ഭീകരപ്രവർത്തനങ്ങളും നടത്തിയതായി സമ്മതിച്ചുവെന്ന് പാകിസ്താൻ അവകാശപ്പെടുന്നു.

സൈനിക മേധാവിക്ക് നൽകിയ ഈ ദയാഹർജി തള്ളിപ്പോയാൽ, അവസാനം പ്രസിഡന്റിനു കൂടി ദയാഹർജി നൽകാനുള്ള അവസരമുണ്ട്.