നേപ്പാളില്‍ ആറ് പതജ്ഞലി ഉല്പനങ്ങള് നിരോധിച്ചു. ഗുണനിലവാരമില്ലാത്ത കാരണത്താലാണ് നേപ്പാള്‍ സര്‍ക്കാര്‍ ഉല്‍പ്പനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പതഞ്ജലിയുടെ അമല ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, ബാഹുചി ചൂര്‍ണം, ത്രിഫല ചൂര്‍ണം, അശ്വഗന്ധ, അദ്വിയ ചൂര്‍ണം എന്നീ ഉല്പന്നങ്ങള്ക്കാണ്് ഗുണനിലവാരമില്ല എന്നു ആരോഗ്യ വിഭാഗം കണ്ടെത്തിയത്.
നേപ്പാള്‍ ആയുര്‍വേദ വില്പനശാലകളിലെ സാമ്പിളുകളാണ് ആരോഗ്യ വകുപ്പ് പരിശോധിച്ചത്. നിരോധിക്കപ്പെട്ട ഉല്പന്നങ്ങള് വില്‍ക്കരുതെന്നും രോഗികള്‍ക്ക് ഇവ ശുപാര്‍ശ ചെയ്യരുതെന്നും ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ട്. പതജ്ഞലിയുടെ നേപ്പാള്‍ ഘടകത്തോട് ഉല്പന്നങ്ങള് തിരികെ വിളിക്കാനും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിരോധിക്കപ്പെട്ട ഇത്തരം മരുന്നുകള്‍ നേപ്പാളിലെ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചതായും കണ്ടെത്തി. പതജ്ഞലിയടക്കം 40 ശതമാനം ആയുര്‍വേദ ഉല്പന്നങ്ങള്ക്ക് ഗുണനിലവാരം ഇല്ലായെന്ന് വിവരാവകാശരേഖകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഇതു കൂടാതെ ബക്ടോക്ലേവ് എന്ന മരുന്നും ഗുണനിലവാരം ഇല്ല എന്ന് കണ്ടെത്തി. ഇവയും വില്പനശാലകളില് നിന്നും പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.