ചിക്കൻ കഴിക്കാൻ ലീവ് വേണം; ആവശ്യവുമായി സർക്കാർ ജീവനക്കാരൻ

0
81

നാഗ്‍പൂര്‍: ചിക്കന്‍ കഴിക്കാന്‍ അവധി ചോദിച്ച് റെയില്‍വെ ജീവനക്കാരന്‍റെ ലീവ് അപേക്ഷ. ഛത്തീസ്‍ഗഡിലെ ബിലാസ്‍പൂരിലാണ് സംഭവം.. പങ്കജ് രാജ് എന്ന റെയില്‍വേ ജീവനക്കാരനനച്ചു വിചിത്രമായ ലീവ് അപേക്ഷ നൽകിയിരിക്കുന്നത്.

മതിയാവോളം കോഴിക്കറി കഴിക്കാനും ആവശ്യത്തിനുള്ള കോഴി സംഭരിച്ചു വെക്കാനുമായാണ് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നല്‍കിയ അപേക്ഷയില്‍ ജീവനക്കാരൻ ആവശ്യപ്പെട്ടത്. ദീപ്ക സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററുടെ ഔദ്യോഗിക സീല്‍ പതിച്ച റെയില്‍വേ ജീവനക്കാരന്റെ ലീവ് അപേക്ഷ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ഹൈന്ദവ ആഘോഷമായ ശ്രാവണ്‍ വരുന്നതുകൊണ്ട്(മണ്‍സൂണ്‍ കാലത്തെ ഹൈന്ദവ ആഘോഷം) മാംസാഹാര ഭക്ഷണമൊന്നും ഒരു മാസത്തേക്ക് കഴിക്കാന്‍ പറ്റുകയില്ലെന്നും അതുകൊണ്ട് ജൂണ്‍ 20 മുതല്‍ 27 വരെ തനിക്ക് ജോലി ചെയ്യുന്നതിന് ആവശ്യമായ ഊര്‍ജ്ജം സംഭരിക്കാന്‍ ചിക്കന്‍ കഴിക്കാന്‍ അവധി വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. പങ്കജ് രാജിന് ചിക്കന്‍ കഴിക്കാന്‍ അവധി ലഭിച്ചോ എന്ന് വ്യക്തമല്ല. എങ്കിലും വ്യത്യസ്തമായ ആവശ്യം ഉന്നയിച്ച് പങ്കജ് സമര്‍പ്പിച്ച ലീവ് അപേക്ഷ സോഷ്യല്‍ മീഡിയ പ്രേമികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.