ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതിയ്ക്ക് കോടതിയുടെ വിമര്‍ശം

0
73

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിയ്ക്ക് പോക്‌സോ കോടതിയുടെ വിമര്‍ശനം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം.

അനാവശ്യ ഹര്‍ജി നല്‍കി സമയം പാഴാക്കരുതെന്ന് കോടതി പെണ്‍കുട്ടിക്ക് മുന്നറിയിപ്പ് നല്‍കി. സിബിഐ അന്വേഷണം എന്നത് ഈ കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും പോക്‌സോ ജഡ്ജി വ്യക്തമാക്കി. കേസില്‍ ഉച്ചയ്ക്ക് കോടതി വിധി പറയും.

പോലീസ് അന്വേഷണത്തില്‍ വിശാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. പല മൊഴിയും പോലീസ് നിര്‍ബന്ധിച്ച് രേഖപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു.

നേരത്തെ താനല്ല സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പെണ്‍കുട്ടി പറയുന്ന ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും സ്വാമിയുടെ ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയല്ല കത്തി വീശിയതെന്നും ശബ്ദരേഖയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ യുവതിക്കെതിരെ പ്രത്യേക കേസെടുക്കേണ്ടെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.