ട്രംപ് മനോരോഗിയാണെന്ന് ഉത്തര കൊറിയ

0
96

സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മനോരോഗിയെന്ന് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ നിയന്ത്രണത്തിലുള്ള പത്രത്തിലെ മുഖ പ്രസംഗത്തിലാണ് ട്രംപിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

മനോരോഗിയായ ട്രംപ് അമേരിക്കയുടെ പിന്നാലെ പോകുന്ന ദക്ഷിണ കൊറിയയെ നാശത്തിലേയ്ക്കാണ് നയിക്കുകയെന്ന കാര്യം ദക്ഷിണ കൊറിയ തിരിച്ചറിയണമെന്ന് പത്രം വ്യക്തമാക്കുന്നു. ഉത്തര കൊറിയയുമായി ഏറ്റുമുട്ടല്‍ നടത്തി ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികളില്‍നിന്ന് രക്ഷപ്പെടാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും പത്രം വിലയിരുത്തുന്നു.ഉത്തരകൊറിയന്‍ ജയിലില്‍നിന്ന് അബോധാവസ്ഥയില്‍ വിട്ടുനല്‍കിയ അമേരിക്കന്‍ വിദ്യാര്‍ഥിയായ ഓട്ടോ വാമ്പിയര്‍ മരിച്ച സംഭവം ഉത്തരകൊറിയയും അമേരിക്കയും സംഘര്‍ഷം രൂക്ഷമാക്കിയിരുന്നു. ആണവ-മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇതിന്റെ തുടര്‍ച്ചയായാണ് അമേരിക്കയ്ക്കു നേരെ ഉത്തരകൊറിയയുടെ പുതിയ പ്രകോപനം..