ദുബായ് പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. യുഎഇയില്‍ വാട്ട്സ്ആപ്പ് കോള്‍ പ്രവര്‍ത്തിച്ചു തുടങ്ങിഎന്നതാണ് പ്രവാസികൾക്ക് സന്തോഷം നൽകുന്നത്.
വാട്സ് ആപ്പ് ഉപയോഗിച്ച് തൽക്ഷണം കുടുംബാംഗങ്ങളുമായി പ്രവാസികൾക്ക് സംസാരിക്കാൻ ഇനി മുതലാകും. വാട്ട്സ്ആപ്പില്‍ വോയിസ് വീഡിയോ കോളുകള്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായെങ്കിലും യുഎഇയില്‍ വോയിസ് ഓവര്‍ ദ് ഐപി സേവനങ്ങള്‍ക്ക് ടെലികോം മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. ഈ വിലക്കുകള്‍ ഇപ്പോള്‍ നീക്കുകയും വാട്ട്സ്ആപ്പ് കോളുകള്‍ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നത്.
വൈഫൈ കണക്ഷനിലും മൊബൈല്‍ ഡേറ്റയിലും വാട്ട്സ്ആപ്പ് കോളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം വാട്ട്സ്ആപ്പ് വോയിസ് വീഡിയോ കോളിംഗ് ആക്ടിവേറ്റാക്കിയത് സംബന്ധിച്ച് അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. വാട്ട്സ്ആപ്പില്‍നിന്ന് തങ്ങള്‍ക്ക് കോള്‍ ചെയ്യാന്‍ സാധിക്കുന്നതായി ദുബായ് പ്രവാസികൾ പറയുന്നു.
ടെലിക്കോം റെഗുലേറ്ററി അഥോറിറ്റി അനുവാദമുണ്ടെങ്കിലെ വിഒഐപി സേവനങ്ങള്‍ യുഎഇയില്‍ ലഭ്യമാക്കാന്‍ സാധിക്കുകയുള്ളു. വോയിസ് കോളുകള്‍ക്ക് ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമെ ആ സേവനം ലഭ്യമാക്കാന്‍ സാധിക്കുകയുള്ളു എന്നതായിരുന്നു ടിആര്‍എ നിലപാട്. വാട്ട്സ്ആപ്പ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ വോയിസ് കോളുകള്‍ക്കായി ടെലികോം കമ്പനികളുമായി സഹകരിച്ച് പ്രവര്ത്തിക്കനായിരുന്നു ടിആര്‍എയുടെ മുന്‍നിര്‍ദ്ദേശം.