പള്‍സര്‍ ഗൂഡാലോചന വെളിപ്പെടുത്തിയതായി മൊഴി: അന്വേഷണം വഴിത്തിരിവില്‍

0
97

നടിയോട് അതിക്രമം കാണിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ അന്വേഷണം വഴിത്തിരിവില്‍. ഗൂഢാലോചനയുടെ വിവരങ്ങള്‍ പള്‍സര്‍ സുനിയോടൊപ്പം ജയിലിൽ കഴിഞ്ഞ പ്രതി തന്നെ പോലീസിൽ അറിയിച്ചതായാണ് വിവരം.

ഇതിൽ ഒരാൾ നടനും മറ്റെയാൾ സംവിധായകനുമാണ്. കൊച്ചിയിൽ സുഹൃത്തിനെ കാണാനായി നടി വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഈ യാത്രാ വിവരങ്ങൾ പൾസർ സുനിക്ക് ലഭിച്ചത് ഈ സംവിധായകനിൽ നിന്നാണ്. മെഗാ സ്റ്റാർ പൾസർ സുനിയെ വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്നും ഒരു ദേശീയ മാധ്യമം നൽകുന്ന റിപ്പോർട്ടിലുണ്ട്.

കൊച്ചിയിലെ പൊലീസിനെ ഉദ്ധരിച്ചാണ് വാർത്ത. മുതിർന്ന മാധ്യമ പ്രവർത്തകനായ ജീമോൻ ജേക്കബാണ് റിപ്പോർട്ട് ചെയ്യുന്നത്. പൊലീസ് അന്വേഷണത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഈ മൊഴി ഗൗരവത്തോടെ എടുത്ത് അന്വേഷണം നടത്താനാണ് തീരുമാനം.

നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിർദ്ദേശപ്രകാരമാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

റിമാൻഡ് പ്രതിയായ ജിൻസന്റെ അതേ മുറിയിലാണ് പൾസർ സുനിയെയും പാർപ്പിച്ചിരുന്നത്. ഇവർ തമ്മിൽ നല്ല സൗഹൃദത്തിലാവുകയും അതെത്തുടർന്ന് സുനി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജിൻസനുമായി പങ്കുവയ്ക്കുകയുമായിരുന്നു. കൂടുതൽ തെളിവുകൾ കിട്ടിയ സാഹചര്യത്തിൽ തുടരന്വേഷണം നടത്താനായി വിചാരണ കോടതിയുടെ മുൻകൂർ അനുമതി വാങ്ങാനുള്ള ശ്രമത്തിലാണ് പൊലീസെന്നാണ് സൂചന. ഇതിനെല്ലാം ജയിലിൽ വിചാരണ തടവുകാരനായ അഭിഭാഷകന്റെ ഇടപെടലും നിർണ്ണായകമായി. സത്യം പുറത്തു വരുന്നതിൽ ഈ അഭിഭാഷകന്റെ പങ്കും വലുതാണ്.

പൾസർ സുനി ജിൻസിനോട് സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മിമിക്രി താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുനിയുടെ ഇത്തരം വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ബ്ലാക്ക്മെയിലിങ് ആണോ ലക്ഷ്യമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ജിൻസും സംശയമുനയിൽ നിർണായക വിവരങ്ങൾ പൊലീസിനോട് പങ്കുവെച്ച ജിൻസും സംശയത്തിന്റെ നിഴലിലാണ്. പൾസർ സുനിയും ജിൻസും ചേർന്ന് പ്രമുഖരിൽ നിന്നും പണം തട്ടാനുള്ള ഗൂഢാലോചന നടത്തിയതിന്റെ ഭാഗമാണോ പുതിയ നീക്കമെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നെങ്കിലും അത് തള്ളിക്കളയുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്നാൽ ജയിലിലെ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ഈ കേസിൽ നിർണായക വഴിത്തിരിവ് ആയിരിക്കുന്നത്.