പാകിസ്​ഥാനിലേക്ക്​ കൊണ്ടു പോകാനായി ഒരുത്തനെ കണ്ട്​ കിട്ടിയിട്ടുണ്ട്​. നാണമാകില്ലേ….പ്രിയപ്പെട്ട സംഘിക്കുട്ടന്മാരെ’

0
1326

യുവമോര്‍ച്ചാ നേതാവ് രാകേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രം പിടികൂടിയ വാർത്തയോട് പ്രതികരിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ രംഗത്ത്. സോഷ്യൽ മീഡിയയിൽ കൂടിയാണ് മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം ആലപ്പുഴ ബ്യുറോ ചീഫുമായ രാജ് മോഹൻ രാജൻ പ്രതികരിച്ചത്. ദേ..കണ്ടില്ലേ…….വിളിക്ക്​ ടാസ്​കി……പാകിസ്​ഥാനിലേക്ക്​ കൊണ്ടു പോകാനായി ഒരുത്തനെ കണ്ട്​ കിട്ടിയിട്ടുണ്ട്​.നാണമാകില്ലേ….എ​െൻറ പ്രിയപ്പെട്ട സംഘിക്കുട്ടന്മാരെ.എന്നും രാജ്‌മോഹൻ പോസ്റ്റിലൂടെ ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ചാനലുകളിൽ സ്​ക്രോൾ കാണുന്നു….​യുവമോർച്ച നേതാവി​​െൻറ വീട്ടിൽ നിന്ന്​ കള്ള നോട്ട്​ അടിക്കുന്ന യന്ത്രം കണ്ടെത്തി.
കൊടുങ്ങല്ലൂർ മതിലകത്ത്​ യുവമോർച്ചയുടെ നേതാവായ രാകേഷ്​ ഏഴാച്ചേരിയുടെ വീട്ടിൽ നിന്നും യന്ത്രവും ഒന്നര ലക്ഷം രൂപയുടെ വ്യാജകറൻസിയും കണ്ടെത്തിയെന്നാണ്​ റിപ്പോർട്ടിലുണ്ട്​.2000ത്തി​േൻറയും 500 ​േൻറയും നോട്ടുകളാണ്​ ഇൗ രാജ്യസ്​നേഹി അടിച്ചിരിക്കുന്നത്​.
സ്​ക്രോൾ കണ്ടയുടൻ ‘ അപ്പോ….കള്ള നോട്ടടി ദേശ സ്​നേഹമാണ്​ അല്ലോ?’ എന്ന്​ ചോദിച്ച്​ ഞാനൊരു പോസ്​റ്റിട്ടു.കോവിന്ദ്​ വിഷയത്തിൽ കഴിഞ്ഞ കുറച്ച്​ ദിവസമായി എന്നെ കുത്തി നോവിച്ചിരുന്ന പല കൂട്ടുകാരുടേയും പ്രതികരണം കണ്ടതില്ല.അവ​രെ ഞാൻ വിഷമിപ്പിക്കുന്നില്ല.എന്നിരുന്നാലും കഴിഞ്ഞ നവംബർ എട്ടിന്​ രാത്രി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിവാദ തീരുമാനമായ കറൻസി പിൻവലിക്കൽ നടപടി മുതൽ ചിലർ പറഞ്ഞിരുന്ന ന്യായ വാദങ്ങൾ പൊളിയാണെന്ന്​ തെളിഞ്ഞിരുന്നു.
കൊടുങ്ങല്ലൂർ സംഭവം സംബന്ധിച്ച്​ എന്താണ്​ ന്യായീകരണ തൊഴിലാളികൾക്ക്​ പറയാനുള്ളതെന്ന്​ അറിയണം.മോദിയുടെ ശക്​തമായ തീരുമാനത്തോടെ വ്യാപകമായി​ കള്ളനോട്ട്​ പിടിച്ചെടുക്കപ്പെടുമെന്നായിരുന്നുവല്ലോ പ്രചരിക്കപ്പെട്ടത്​.പലതവണ ആവർത്തിച്ച കണ്ടയ്​നർ കഥ എഫ്​.ബി. പോസ്​റ്റുകളിലും വാട്​സ്​ ആപ്പ്​ സന്ദേശങ്ങളിലുമായി പ്രചരിക്കപ്പെട്ടു.പാകിസ്​ഥാനിൽ നിന്നും കപ്പൽ മാർഗം കൊച്ചിയിൽ എത്തിയ കണ്ടയ്​നറുകളിലെ കള്ളനോട്ടുക​െളല്ലാം ഉടൻ പിടിക്കപ്പെടും.അതിന്​ പിന്നിൽ പ്രവർത്തിച്ചവരെ കൈയ്യാമം വെച്ച്​ കൽതുറുങ്കിലടക്കും.തീർന്നില്ല….പാകിസ്​ഥാനിലേക്ക്​ അയക്കുകയും ചെയ്യും..
ദേ..കണ്ടില്ലേ…….വിളിക്ക്​ ടാസ്​കി……പാകിസ്​ഥാനിലേക്ക്​ കൊണ്ടു പോകാനായി ഒരുത്തനെ കണ്ട്​ കിട്ടിയിട്ടുണ്ട്​.നാണമാകില്ലേ….എ​െൻറ പ്രിയപ്പെട്ട സംഘിക്കുട്ടന്മാരെ…..
എ​െൻറ പോസ്​റ്റ്​ ലൈക്ക്​ ചെയ്​ത കൊല്ലത്തെ ജനയുഗം സുരേഷ്​ ചേട്ട​െൻറ കമൻറ്​ ക്ഷ പിടിച്ചു.‘ മേക്ക്​ ഇൻ ഇന്ത്യ വിജയമാക​െട്ട……സർക്കാരിനേയും ​ റിസർവ്​ ബാങ്കിനേയും സഹായിച്ചതാണെന്ന ദിലീപ്​ പുരക്കലി​െൻറ പ്രതികരണവും കലക്കി.
സംഘ്​ പരിവാർ കടകൾ ഇനി കുറച്ച്​ ദിവസത്തേക്ക്​ മുടക്കമായിരിക്കും എന്നറിയാം.എന്നിരുന്നാലും തുറക്കണ ദിവസം എന്തെങ്കിലും ഒന്ന്​ പറയണേ………