മനാമ: ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്കൂളിന് ‘ഐ.എസ്.ഒ 9001: 2015’ അംഗീകാരം ലഭിച്ചതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ ഓഡിറ്റിങ്ങിന് ശേഷം നടന്ന യോഗത്തില്‍ എ.എസ്.ഒ ഓഡിറ്റര്‍ ബെസ്കി രാജന് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നേരത്തെ ഇന്ത്യന്‍ സ്കൂളിന് 9001:2008 അംഗീകാരമാണുണ്ടായിരുന്നത്. പൊതുസ്വഭാവമുള്ള മാനദണ്ഡങ്ങളാണ് ഈ അംഗീകാരം ലഭിക്കാനായി സ്വീകരിക്കുന്നത്. ഇതില്‍ സ്ഥാപനങ്ങളുടെ വലുപ്പച്ചെറുപ്പം പരിഗണിക്കില്ല. നേട്ടം കൈവരിക്കാനായി പ്രയത്നിച്ച അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ചെയര്മാന് പ്രിന്‍സ് നടരാജന്, സെക്രട്ടറി ഷെംലി പി.ജോണ്‍, മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.
നിലവില്‍ സ്കൂളിലെ എല്ലാ സംവിധാനങ്ങളും നിലവാരം മെച്ചപ്പെടുത്തിയതായി ഓഡിറ്ററും അഭിപ്രായപ്പെട്ടു. സ്കൂളില്‍ മാറ്റങ്ങള്‍ പ്രകടമാണെന്നും ഇതിന്റെ ഭാഗമായാണ് 9001:2015 ലേക്കുള്ള സ്ഥാനക്കയറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.